മുക്കം: ഓണാഘോഷത്തിന്റെ ലഹരിയിലാണ് ഇന്ന് കേരളക്കര. രണ്ടാം വട്ടവും പ്രളയം സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞിട്ടും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. ഇപ്പോള്‍ നന്മ കൊണ്ട് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ് നീലേശ്വരം സ്കൂള്‍. ഓണാഘോഷത്തോട് അനുബന്ധിച്ച് മറുനാടന്‍ തൊഴിലാളികള്‍ക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
മുക്കം നഗരസഭയിലെ നീലേശ്വരം ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ ജോലിക്കെത്തിയ നൂറോളം മറുനാടന്‍ തൊഴിലാളികള്‍ക്ക് സദ്യ ഒരുക്കി കൊടുത്തത്. അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ നിന്ന് സര്‍ക്കാര്‍ തെരഞ്ഞെടുത്ത സ്കൂളാണ് നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍.
ഇതുമായി ബന്ധപ്പെട്ട് സ്കൂളില്‍ പണിക്കെത്തിയതായിരുന്നു അന്യസംസ്ഥാന തൊഴിലാളികള്‍. ഇവര്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ വിഭവസമൃദ്ധമായ ഭക്ഷണം നല്‍കിയത്. കുട്ടികളോടൊപ്പം ഒരുനേരം ഭക്ഷണംകഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തൊഴിലാളികളും പറഞ്ഞു. ഈവര്‍ഷത്തെ ഓണാഘോഷം ഓര്‍മ്മകളില്‍ സൂക്ഷിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.