കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാത ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാടമുറിച്ച് കൊച്ചി മെട്രോയുടെ പുതിയ പാത ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. മഹാരാജാസ് മെട്രോ സ്റ്റേഷന്‍ ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. ഹൈബി ഈഡന്‍ എംപി, കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി, മന്ത്രിമാരായ എംഎം മണി, എ കെ ശശീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം മഹാരാജാസ് സ്റ്റേഷനില്‍ നിന്ന് മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി, പ്രധാന പരിപാടികള്‍ നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തും.
Discussion about this post