കൊച്ചി: ഫേസ്ബുക്കില്‍ മുസ്ലീങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ എഴുത്തുകാരി കെആര്‍ ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തം. അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര് പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്കില്‍ വംശീയ വിദ്വേഷമടങ്ങിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.
ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്കി പാര്‍പ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ് കെആര്‍ ഇന്ദിരയുടെ കുറിപ്പ്.
കൂടാതെ, ഫേസ്ബുക്ക് ചര്‍ച്ചകളിലും വംശീയവും വര്‍ഗീയവുമായ രീതിയിലാണ് കെആര്‍ ഇന്ദിര സംസാരിച്ചത്. ‘മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്ലിംകളുടെ പ്രസവം നിര്‍ത്താനെന്നും കെആര്‍ ഇന്ദിര കുറിച്ചു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറാണ് ഇവര്‍.
Discussion about this post