കോട്ടയം: പാലാ നിയമസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ മൂന്ന് പേരുടെ പട്ടികയില്‍ നിന്നും തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയുടെ പേര് ബിജെപി കേന്ദ്ര നേതൃത്വമായിരിക്കും പ്രഖ്യാപിക്കുകയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പട്ടികയില്‍ രണ്ടു പേര്‍ നേരത്തെ മത്സരിച്ചിട്ടുണ്ട്. ഒരാള്‍ പുതുമുഖം ആണ്. ഇന്നുതന്നെ കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. അതേസമയം, പട്ടികയിലുള്‍പ്പെടെ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരിയുടെ പേരിനാണ് മുന്‍തൂക്കം.
പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് ടോമുമാണ് മത്സരിക്കുന്നത്.