ദുബായ്: ചെക്ക് കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കതിരെ പരാതിക്കാരനായ നാസില്‍ അബ്ദുള്ള ദുബായ് കോടതിയിലും കേസ് ഫയല്‍ ചെയ്തു. തുഷാറില്‍ നിന്ന് കരാര്‍ പ്രകാരം ഉള്ള തുക കിട്ടണമെന്നാവശ്യപ്പെട്ടാണ് സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. തുഷാറിന് എതിരെ നിലവില്‍ അജ്മാന് പോലീസില്‍ നല്കിയ പരാതിക്കു പുറമെയാണിത്.
18 കോടിയോളം രൂപ, 10 വര്‍ഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടില്‍ തുഷാര്‍ വെള്ളാപ്പള്ളി നല്‍കാനുണ്ടെന്ന് കാണിച്ച് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് കേസ് നല്‍കിയത്. കേസില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. അതിനിടെയാണ് ദുബായിലും കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍, തുഷാറിനെതിരായി കേസ് നല്കാന് ഉപയോഗിച്ച ചെക്ക് നാസില്‍ അബ്ദുല്ല പണം നല്കി മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണെന്ന് സൂചന നല്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.
Discussion about this post