തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്കിയ പേരുകളില്‍ എവിടെ ബിജെപി. ബിജെപിയുടെ കള്ളത്തരം തുറന്നുകാട്ടി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയേറെ പ്രക്ഷോഭങ്ങള്‍ അഴിച്ച് വിട്ട ബിജെപി മൗനമായത് എന്തേ.. രാജീവ് ചോദിക്കുന്നു.
റിവ്യൂ ഹര്‍ജി നല്‍കിയവരുടെ പേരുവിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കുറിപ്പ്. ‘സുപ്രീം കോടതി വിധിക്കെതിരെ നാട്ടില്‍ കലാപം. എന്നാല്‍, സുപ്രീം കോടതിയുടെ പരിസരത്ത് പോലും വരില്ല. ഇവരുടെ അജണ്ട കേരളം തിരിച്ചറിയുന്നുണ്ട്.’ രാജീവ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സുപ്രീം കോടതി വിധിക്കെതിരെ കലാപത്തിനു നേതൃത്യം നല്കുന്ന ബി ജെ പിയുടെ പേരു റിവ്യു ഹര്‍ജി നല്‍കിയവരുടെ കൂട്ടത്തിലെങ്ങും കാണാനില്ല. തന്ത്രിക്ക് വരെ നിയമ ഉപദേശം കൊടുത്തെന്ന് അവകാശപ്പെടുന്ന ശ്രീധരന്പിള്ളയുള്ളപ്പോള് വക്കീല്‍ ഫീസ് പോലും ചെലവില്ല. എന്നിട്ടുമെന്തേ റിവ്യു കൊടുത്തില്ല അവര്‍ കൊടുത്തില്ലെങ്കിലും ഞങ്ങള്‍ കൊടുത്തെന്ന് ചെന്നിത്തല. പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേരു കണ്ടില്ലെന്നും തുടര്‍ ചോദ്യം, കെ പി സി സി ക്കു വേണ്ടി പ്രയാര്‍ ഗോപാലകൃഷ്ണനെന്നു എത്ര പരതിയിട്ടും കാണാനില്ല . മറ്റു സംഘടനകളുടെയൊക്കെ പേരു കൃത്യമായി കാണാം ഇതാണ് വഞ്ചന. സുപ്രീം കോടതി വിധിക്കെതിരെ നാട്ടില്‍ കലാപം. എന്നാല്‍, സുപ്രീം കോടതിയുടെ പരിസരത്ത് പോലും വരില്ല.. ഇരുവരുടേയും അജണ്ട കേരളം തിരിച്ചറിയുന്നുണ്ട്.
Discussion about this post