കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ മാലിന്യങ്ങള്‍ വലിയതോതില്‍ അടിഞ്ഞ് കൂടുന്നു. സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സൗത്ത് ബീച്ചിലാണ് മാലിന്യ കുമ്പാരം കാണപ്പെടുന്നത്.
പ്ലാസ്റ്റിക് സഞ്ചികള്‍, കുപ്പികള്‍, തുണികള്‍, ചെരുപ്പുകള്‍, തെര്‍മോകോള്‍, ചകിരി, ചിരട്ട തുടങ്ങിയ വസ്തുക്കളാണ് കടലോരത്ത് അടിഞ്ഞുകൂടിയിട്ടുള്ളത്.
നീക്കം ചെയ്ത മാലിന്യങ്ങള്‍ വേര്‍തിരിച്ച് റീസൈക്ലിങ്ങ് പ്ലാന്റിലേക്ക് മാറ്റിയിരിക്കുകയാണ്. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സൗത്ത് ബീച്ച് മുതല്‍ ഭട്ട് റോഡ് ബീച്ച് വരെ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് തുടങ്ങി.
ഇവിടെ എത്തുന്ന സഞ്ചാരികള്‍ തന്നെയാണ് പ്ലാസ്റ്റിക് വലിച്ചെറിയുന്നതും. കടലില്‍ മാലിന്യങ്ങള്‍ തള്ളുന്നവരെ പോലീസിന്റെയും മറ്റു വകുപ്പുകളുടെയും സഹായത്തോട് കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ വ്യക്തമാക്കി. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി തുടരുമെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു.
Discussion about this post