പാലായിലെ അഭ്യൂഹങ്ങള്‍ക്ക് വിരാമം: ജോസ് ടോം പുലിക്കുന്നേല്‍ സ്ഥാനാര്‍ഥി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോം പുലിക്കുന്നേലിലെ തീരുമാനിച്ചു. പാലായിലെ സ്ഥാനാര്‍ഥിയെ കുറിച്ച് അഭ്യൂഹം തുടരുന്നതിനിടെ മാണി കുടുംബത്തില്‍ നിന്നല്ലെന്ന് തോമസ് ചാഴികാടന്‍ വ്യക്തമാക്കിയിരുന്നു.

ജോസ് ടോം കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. അനിശ്ചിതത്വങ്ങള്‍ക്കു വിരാമമിട്ട് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ രൂപീകരിച്ച ഏഴംഗ യുഡിഎഫ് ഉപസമിതിയാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. കരിങ്ങോഴക്കല്‍ കുടുംബത്തിന്റെ വിശ്വസ്തനാണ് ജോസ് ടോം പുലിക്കുന്നേല്‍, കെഎസ്എസ്‌സിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്.

നേരത്തെ നിഷ ജോസ് കെ മാണിക്ക് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് മറ്റൊരാളെ കണ്ടെത്താന്‍ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചത്. ജോസഫ് വിഭാഗത്തെ പിണക്കാതെയുള്ള സ്ഥാനാര്‍ഥിയാകണമെന്ന് യുഡിഎഫ് നേതൃത്വവും ആഗ്രഹിച്ചിരുന്നു. തുടര്‍ന്നാണ് ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.

Exit mobile version