കണ്ണൂര്‍: കണ്ണൂര്‍ റെയില്‍ പാതയില്‍ വിള്ളല്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയാണ് ഒടുന്നത്. മാഹിക്കും തലശ്ശേരിക്കു ഇടയ്ക്ക് പുന്നോലില്‍ ട്രാക്കിലാണ് വിള്ളല്‍ കണ്ടത്.
ഇതേത്തുടര്‍ന്ന് തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ് (16347) രണ്ടു മണിക്കൂറോളമാണ് വൈകിയത്. ചെന്നൈ- മംഗലാപുരം മെയില്‍ (12601) ഒരു മണിക്കൂറും, യശ്വന്ത്പുര്‍ -കണ്ണൂര്‍ എക്സ്പ്രസ് (16527) ഒരു മണിക്കൂറും, കോഴിക്കോട് – കണ്ണൂര്‍ പാസഞ്ചര്‍ (56653) ഒന്നേകാല്‍ മണിക്കൂറും വൈകി. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം രാവിലെ 9.15 ഓടെ ഗതാഗതം സാധാരണ നിലയിലായി. പണികള്‍ പൂര്‍ത്തിയായ ശേഷം രാവിലെ 9.15 ഓടെ ഗതാഗതം സാധാരണ നിലയിലായി.
Discussion about this post