ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ട് വരില്ലെന്ന് തുറന്ന് പറഞ്ഞ് അമിത് ഷാ. വിധിയെ മറികടക്കാന്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഓഡിനന്‍സിന് സാധിക്കും എന്നതിനാല്‍ തന്നെ, ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഇതിലൂടെ പരസ്യമായി തന്നെ അറിയിച്ചിരിക്കുകയാണ് പാര്‍ട്ടി അധ്യക്ഷന്‍.
കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരില്ല. പ്രക്ഷോഭമാണ് തങ്ങളുടെ മാര്‍ഗം. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ രാഷ്ട്രീയം കളിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് ഇരട്ടത്താപ്പെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസും സോഷ്യല്‍മീഡിയയും രംഗത്ത് വന്നു. നേരത്തെയും ഇതേ വിമര്‍ശനം കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരെ ഉന്നയിച്ചിരുന്നു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22നാണ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുക.
Discussion about this post