തിരുവനന്തപുരം: പുതിയ വാഹന ഗതാഗത നിയമ ഭേദഗതി പ്രകാരം വാഹനമോടിക്കുന്നവര്‍ നിയലംഘനം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു.നിയമം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ഏര്‍പ്പെടുത്തിയതിനാല്‍ പരിശോധന സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഒഎസ് മെഷീനുകള്‍ നല്‍കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
അതേസമയം വാഹനമോടിക്കുന്നവര്‍ നിയം ലംഘിച്ചതിന് പിടിക്കപ്പെട്ടാല്‍ പിഴയടക്കാനുള്ള പണം അവരുടെ കൈവശം അല്ലെങ്കില്‍ അക്കൗണ്ടിലോ ഇല്ലെങ്കില്‍ വാഹനത്തിന്റെ ആര്‍സി ബുക്ക് ഈടായി നല്‍കണമെന്നും മന്ത്രി അറിയിച്ചു. പിന്നീട് ഓഫീസില്‍ വന്ന് പണമടച്ച് ആര്‍സി ബുക്ക് കൈപ്പാറ്റാമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ പിഴ അടയ്ക്കാന്‍ വിസമതിച്ചാല്‍ വാഹനം പിടിച്ചെടുക്കും. വാഹന ഉടമയ്ക്ക് നിയമപ്രകാരം കേസ് നടത്താനും കഴിയും.
ലൈസന്‍സ് റദ്ദാക്കുന്ന സാഹചര്യം ഉണ്ടായാല്‍ ലൈസന്‍സ് തിരികെ ലഭിക്കാന്‍ റിഫ്രഷ്മെന്റ് കോഴ്സും സാമൂഹ്യസേവനവും നിര്‍ബന്ധമാക്കും. ആശുപത്രികള്‍, പാലിയേറ്റീവ് കെയര്‍ എന്നിവടങ്ങളില്‍ സേവനം ചെയ്യണം. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷവും ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ വീണ്ടും ടെസ്റ്റിനു ഹാജരായാല്‍ മാത്രമെ ലൈസന്‍സ് ലഭിക്കു എന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമ ലംഘനത്തിന് കനത്ത പിഴ ഏര്‍പ്പെടുത്തിയ മോട്ടോര്‍ വാഹന നിയമഭേദഗതി ഇന്ന് മുതല്‍ നിലവില്‍ വരും.
Discussion about this post