തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സിമന്റ് വിലയില്‍ വര്‍ധനവ്. ചാക്കൊന്നിന് 40 മുതല്‍ 50 രൂപവരെ വര്‍ധിപ്പിക്കാനാണ് സിമന്റ് കമ്പനികളുടെ തീരുമാനം. അതേസമയം ഈ വിലവര്‍ധനവിന് എതിരെ ശക്തമായ പ്രതിഷേധത്തിലാണ് വിതരണക്കാര്‍.
മഴക്കാലത്ത് വില കുറഞ്ഞിരുന്ന സിമന്റ് വില കാരണം ഒന്നുമില്ലാതെ ഒറ്റയടിക്ക് കുത്തനെ ഉയര്‍ത്താനാണ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സിമന്റ് വില കൂട്ടാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്ന് വ്യാപാരികള്‍ പറയുന്നത്.
അതേസമയം മലബാര്‍ സിമന്റ് മാത്രം സിമന്റിന്റെ വില കൂട്ടിയിട്ടില്ല. സിമന്റ് വില നിയന്ത്രിക്കാന്‍ നേരത്തേ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രശ്നം വീണ്ടും ചെയ്യാന്‍ വ്യാപാരികള്‍ നാളെ തൃശ്ശൂരില്‍ യോഗം ചേരുന്നുണ്ട്.
Discussion about this post