തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് പത്ത് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴയെ തുടര്‍ന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
മഴയോടൊപ്പം ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും മഴ ശക്തമാകും. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.