കൊല്ലം; കൊല്ലത്ത് ബോട്ടുകളില്‍ നിന്നുള്ള മോഷണം പതിവാകുന്നു. മത്സ്യ ബന്ധന ബോട്ടില്‍ നിന്നുംഈയക്കട്ടികളാണ് പ്രധാനമായും മോഷണം പോവുന്നത്. മോഷണം വ്യാപകമായിട്ടും ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും വേണ്ടവിധത്തിലുള്ള നടപടി പോലീസ് കൈകൊള്ളുന്നില്ല എന്നാണ് തീരദേശ വാസികള്‍ പറയുന്നത്.
വലകളില്‍ ഉപയോഗിക്കുന്ന ഈയക്കട്ടകളാണ് പ്രധാനമായും കള്ളന്മാര് കൊണ്ട് പോവുന്നത്.
ശരാശരി വലിപ്പമുള്ള വലയിലെ ഈയക്കട്ടകള്ക്ക് ഒന്നരലക്ഷത്തോളം രൂപ വില വരും.
വലിയ വലയാണെങ്കില്‍ അത് അഞ്ചുലക്ഷം രൂപ വരെയാകും. ഹാര്‍ബറില്‍ നങ്കുരമിടുന്ന യാനങ്ങളില്‍ നിന്നു ഈയക്കട്ടകള്‍ മോഷണം പോകുന്നത് കൊല്ലത്തിന്റെ തീരമേഖലയില്‍ പതിവായിരിക്കുകയാണ്.
മോഷണം പതിവായതോടെ മത്സ്യതൊഴിലാളികള്‍ പോലീസില്‍ പരാതിപ്പെട്ടു. ഇതിനു ശേഷവും മോഷണം നടക്കുന്നുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാത്തതില്‍ തൊഴിലാളികള്‍ അമര്‍ഷത്തിലാണ്. ഇനിയെങ്കിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണുമെന്നാണ് ഇവരുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
Discussion about this post