കോഴിക്കോട്: കോഴിക്കോട് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജവഹര്‍ അപാര്‍ട്ട്മെന്റിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ വൈകിട്ടാണ് ജവഹര്‍ അപാര്ട്ട്മെന്റില്മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവ് ഒരു യുവതിയോടൊപ്പം അപ്പാര്‍ട്ട്മെന്റില്‍ മുറിയെടുത്തത്. ഇന്നലെ വൈകീട്ടാണ് യുവാവ് ആത്മഹത്യാ പ്രവണത കാണിക്കുന്ന വിവരം യുവതി പോലീസില്‍ അറിയിച്ചത്. പോലീസ് എത്തുമ്പോഴക്കും യുവാവ് മരിച്ചിരുന്നു.
യുവാവ് നേരത്തെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അവളുടെ വീട്ടുകാര്‍ യുവാവിനെ ആക്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നു.
Discussion about this post