ശബരിമല യുവതീ പ്രവേശനം: വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കുന്ന ജനുവരി 22 വരെ യുവതീ പ്രവേശനം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജി. അയ്യപ്പ ഭക്തന്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കുന്ന ജനുവരി 22 വരെ യുവതീ പ്രവേശനം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജി. അയ്യപ്പ ഭക്തന്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയ്ക്കെതിരെ 50 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. നവംബര്‍ 13ന് ഹര്‍ജികള്‍ പരിശോധിച്ച കോടതി ജനുവരി 22 ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. അതുവരെ വിധി സ്റ്റേ ചെയ്യില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മണ്ഡല മകരവിളക്കിനു മുമ്പു തന്നെ റിവ്യൂ ഹര്‍ജികളില്‍ തീരുമാനമെടുക്കണമെന്നും റിവ്യൂ ഹര്‍ജികളില്‍ തീരുമാനമാകും വരെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

Exit mobile version