കൊച്ചി: പിഎസ് സി പരീക്ഷത്തട്ടിപ്പ് കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വിശ്വാസ്യതയ്ക്ക് പേരുകേട്ട കേരള പിഎസ്സിയുടെ സമീപകാല പ്രവര്‍ത്തനം അത്യന്തം നിരാശാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പിഎസ്സി പരീക്ഷയില്‍ അഴിമതി വ്യാപകമായി നടക്കുന്നതായി ഉദ്യോഗാര്‍ത്ഥികളായ യുവാക്കള്‍ ആശങ്കപ്പെടുന്നു. സ്വതന്ത്രമായ അന്വേഷണത്തിലൂടെ മാത്രമെ പിഎസ്സിയില് നടക്കുന്ന മുഴുവന്‍ ക്രമക്കേടുകളും പുറത്തുകൊണ്ട് വരാന്‍ കഴിയു.
അടിയന്തിരമായി ഇത്തരമൊരു ഏജന്‍സിയെ നിയോഗിക്കാന്‍ ഹൈക്കോടതി തന്നെ മുന്‍കൈ എടുക്കുന്നതായിരിക്കും ഉചിതമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
Discussion about this post