ഓണം അടുത്തതോടെ വാഴയിലകള്‍ക്കും വില വര്‍ധിച്ചു. അത്തം പിറക്കുന്നതോടെ വാഴയില വിപണിയില്‍ സജീവമാകും. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തില്‍ സദ്യ വിളമ്പാനുള്ള വാഴയിലകളെത്തിക്കുന്നത്.
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തൂശനിലയ്ക്ക് ഇന്ന് രണ്ടുരൂപയാണ് വില. തിരുവോണത്തിനോട് അനുബന്ധിച്ച് വില ഉയരും. പരമാവധി ആറുരൂപാവരെയാണ് വില ഇതിന് മുന്‍പ് കൂടിയിട്ടുള്ളത്. നൂറെണ്ണത്തിന്റെ കെട്ടുകളാക്കിയാണ് വില്‍പന. ഗള്‍ഫ് നാടുകളിലെ ഓണസദ്യയ്ക്കുവേണ്ടിയും പാളയത്തുനിന്നാണ് ഇലകള്‍ കടല്‍ കടക്കുന്നത്.
വിവിധ സ്ഥാപനങ്ങളും ഹോട്ടലുകളും ഓണനാളുകളില്‍ സദ്യ വാഴയിലയില്‍ വിളമ്പാന്‍ തീരുമാനിക്കുന്നതും വിപണിയെ സജീവമാക്കാറുണ്ട്. മേട്ടുപ്പാളയം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നാണ് വാഴയിലയെത്തുന്നത്.
Discussion about this post