തിരുവനന്തപുരം: മണ്ണിടിഞ്ഞത് കാരണം ട്രെയിന്‍ ഗതാഗതം തടസപ്പെട്ട കൊങ്കണ്‍ പാത ഇന്ന് വൈകീട്ടോടെ ഗതാഗത യോഗ്യമാകുമെന്ന് റെയില്‍വേ അറിയിച്ചു. പാളത്തില്‍ മണ്ണിടിഞ്ഞത് കാരണം മംഗളൂരു കുലശേഖരയില്‍ 400 മീറ്റര്‍ സമാന്തരപാത നിര്‍മ്മിച്ചു.
അതേസമയം യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എറണാകുളത്തിനും മംഗളൂരുവിനും ഇടയില്‍ ഇന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു. രാവിലെ 10:50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവില്‍ എത്തിച്ചേരും.
കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് പതിവുപോലെ തന്നെ സര്‍വീസ് നടത്തും. അതേസമയം ഇന്ന് സര്‍വീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂണ്‍, കൊച്ചുവേളി ഇന്‍ഡോര്‍, തിരുവനന്തപുരം നിസാമുദീന്‍ രാജധാനി, എറണാകുളം പൂനെ, എറണാകുളം നിസാമുദീന്‍ മംഗള എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
Discussion about this post