അരിമ്പൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ സംഭവത്തില്‍ അരിമ്പൂരില്‍ ഒരാള്‍ പിടിയില്‍. അരിമ്പൂര്‍ പരയ്ക്കാട് കൊള്ളന്നൂര്‍വീട്ടില്‍ വിന്‍സെന്റിനെ (42)യാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു വിന്‍സെന്റ് തെറ്റായ പ്രചാരണം നടത്തിയത്.
ഓഗസ്റ്റ് 11-ന് രാത്രി ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വ്യാജവാര്‍ത്ത വിന്‍സെന്റ് ഷെയര്‍ ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡിവൈഎഫ്‌ഐ അരിമ്പൂര്‍ മേഖലാ സെക്രട്ടറി സിജി സജീഷ് ഓഗസ്റ്റ് 20-ന് നല്‍കിയ പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വിന്‍സെന്റിനെതിരെ കേസ് എടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്തിക്കാട് എസ്എച്ച്ഒ പികെ മനോജ്കുമാറാണ് കേസെടുത്തത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് വിന്‍സെന്റ്. രണ്ടുവര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റകരമാണ് തെറ്റായ പ്രചാരണം നടത്തുന്നത്.
Discussion about this post