തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും ഉണ്ടായിട്ടും മുഖ്യമന്ത്രി പാഠം പടിക്കുന്നില്ലെന്നും വീണ്ടും ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഈ വിഷയം ചര്‍ച്ചചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം മോഡി സ്തുതി തരൂര്‍ വിഷയം അവസാനിച്ചെന്നും. ഇനി അതില്‍ ചര്‍ച്ചയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നും സിപിഎം എന്നും വിശ്വാസികള്‍ക്ക് ഒപ്പം തന്നെയായിരുന്നുവെന്നും മത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.
പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രത്യേകിച്ച് ക്ഷീണമൊന്നും വരാനില്ല. എല്ലാ തെരഞ്ഞെടുപ്പിലും ഭരണത്തിന്റെ വിലയിരുത്തല്‍ നടക്കും. പാലാ ഉപതെരഞ്ഞെടുപ്പും ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാകും. നിലവില്‍ യുഡിഎഫ് ക്യാംപില്‍ സ്ഥാനാര്‍ത്ഥിയാരെന്നതില്‍ ഇതുവരെ തീരുമാനവുമായിട്ടില്ല. വലിയ തര്‍ക്കവും നടക്കുകയാണ്. അതിലൊന്നും ഞാന്‍ അഭിപ്രായം പറയാനില്ല. പക്ഷേ, എല്‍ഡിഎഫിന് മികച്ച പ്രതീക്ഷ തന്നെയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discussion about this post