രാജ്യത്ത് ആറിനം സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനെ തുടച്ച് നീക്കാന്‍ ഒരുങ്ങി മോഡി സര്‍ക്കാര്‍

പ്രധാനമായും ആറിനം സിഗിംള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്

ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക്കിനെ തുടച്ച് നീക്കാന്‍ പദ്ധതി. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം മുതലാണ് രാജ്യത്ത് പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. പ്രധാനമായും ആറിനം സിംഗിംള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

പ്ലാസ്റ്റിക് ബാഗ്, സ്‌ട്രോ, ചായയും കാപ്പിയുമെല്ലാം ഇളക്കാന്‍ ഉപയോഗിക്കുന്ന സ്റ്റിറര്‍, വെള്ളംസോഡ കുപ്പികള്‍, ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്തിരിക്കുന്ന കവറുകള്‍ തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നിരോധിക്കുന്നത്. ലോകത്ത് ആകെ ഉല്‍പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കില്‍ പാതിയും ഇത്തരത്തിലുള്ള സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ആണ്.

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കില്ല. വര്‍ഷങ്ങളോളെ മണ്ണിലും വെള്ളത്തിലും കിടന്ന് ലയിക്കാതെ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ആദ്യപടിയായാണ് ആറ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. 2022ഓടെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനെ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

Exit mobile version