തിരുവനന്തപുരം: പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ദക്ഷിണറെയില്‍വേ ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി. കോര്‍ബാ-തിരുവനന്തപുരം അഹല്യനഗരി എക്‌സ്പ്രസ് നവംബര്‍ 14-നും നാഗര്‍കോവില്‍-മുംബൈ സിഎസ്എം ടി എക്‌സ്പ്രസ് 27-നും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് 21-നും 23-നും നാഗര്‍കോവില്‍-മുംബൈ സിഎസ്എം ടി എക്‌സ്പ്രസ് 22-നും വൈകി ഓടാന്‍ സാധ്യതയുണ്ട്.
രാവിലെ 9.30-നുള്ള കൊല്ലം-കന്യാകുമാരി മെമു കൊല്ലത്തുനിന്ന് രാവിലെ 10.50-േന പുറപ്പെടൂ. ഇത് കന്യാകുമാരിയില്‍ 3.50-ന് എത്തിച്ചേരും. ഉച്ചയ്ക്ക് 1.05-ന് പുറപ്പെടേണ്ട കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ രാവിലെ 11.40-ന് പുറപ്പെടും. ഇത് ഉച്ചയ്ക്ക് 1.55-ന് നാഗര്‍കോവിലില്‍ എത്തും.
രാവിലെ 9.15-ന് പുറപ്പെടേണ്ട കൊല്ലം-കോട്ടയം പാസഞ്ചര്‍ രാവിലെ 9.30-ന് പുറപ്പെടും. വൈകീട്ട് 7.05-ന് പുറപ്പെടേണ്ട പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് രാത്രി 9.35-നേ പുറപ്പെടുകയുള്ളൂ.
വൈകീട്ട് 5.15-ന് പുറപ്പെടേണ്ട നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ 5.35-ന് പുറപ്പെടും. ഇത് രാത്രി 10.50-ന് കോട്ടയത്തെത്തും. രാവിലെ 6.50-ന് പുറപ്പെടേണ്ട നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ രാത്രി 8.55-ന് നാഗര്‍കോവിലിലെത്തും.
രാവിലെ 8.30-ന് എത്തിച്ചേരേണ്ട നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ തിരുവനന്തപുരത്ത് 8.35-ന് എത്തിച്ചേരും. രാവിലെ 7.40-ന് എത്തേണ്ട നിസാമുദീന്‍-കന്യാകുമാരി തിരുക്കുറല്‍ സൂപ്പര്‍ഫാസ്റ്റ് 7.40-ന് കന്യാകുമാരിയിലെത്തും. രാവിലെ 6.55-ന് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട മധുരൈ-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 6.40-ന് എത്തിച്ചേരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Discussion about this post