തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് താല്‍ക്കാലികമെന്ന് ധനമന്ത്രി തോമസ് ഐസക്. ഓണക്കാലത്ത് ട്രഷറി നിയന്ത്രണം പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്തെ ട്രഷറി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും കരാറുകാരുടെ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.