കോഴിക്കോട്: നിപ്പാ വൈറസ് സംസ്ഥാനത്ത് സൃഷ്ടിച്ച ഓളം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. നിപ്പായോടുള്ള പേടിയാണ് ഇന്നും നിലനില്‍ക്കുന്നത്. ദുരന്തകാലത്ത് മരണത്തെ പോലും വകവെയ്ക്കാതെ പണിയെടുത്ത നിരവധി ജീവനക്കാരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടു. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്. കരാര്‍ ജീവനക്കാരാണ് ഇവര്‍.
നിപ്പാ സമയത്ത് തങ്ങളെ നിയമിക്കുമ്പോള്‍ എത്രകാലമെന്നോ എന്താണ് ജോലിയന്തെന്നോ പറഞ്ഞിരുന്നില്ലെന്ന് കരാര്‍ത്തൊഴിലാളികള്‍ പറഞ്ഞു. സ്വന്തം ജീവന്‍ തന്നെ സമര്‍പ്പിച്ചാണ് തങ്ങള്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് നിപ്പാ വേളയില്‍ രോഗികളുടെ അവശിഷ്ടങ്ങള്‍വരെ സംസ്‌കരിക്കാനുള്ള ജോലികള്‍ ഏറ്റെടുത്ത ഇപി റിജേഷും കെയു ശശിധരനും പറഞ്ഞു. നിപ വാര്‍ഡില്‍ പുറത്തേക്കുവരാന്‍ ആശുപത്രിയിലെ ഹെഡ് നഴ്‌സുമാര്‍ അടക്കമുള്ളവര്‍ സമ്മതിച്ചിരുന്നില്ല. വാര്‍ഡിന്റെ ഗ്രില്ലിന് പുറത്തേക്ക് വരേണ്ട… എന്നായിരുന്നു അവരുടെ നിലപാടെന്ന് ശുചീകരണത്തൊഴിലാളികള്‍ പറയുന്നു. നളന്ദ ഓഡിറ്റോറിയത്തില്‍ നിപ്പാ സമയത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കൊടുത്ത ഉറപ്പാണ് ഇവര്‍ക്ക് ആകെയുള്ള പ്രതീക്ഷ. ”ഇപ്പോള്‍ ജോലി ചെയ്യുന്നില്ലേ.. പോകാന്‍ പറയുമ്പോഴല്ലേ.. അത് അപ്പോള്‍ നോക്കാം…” എന്നാണ് മന്ത്രി അന്ന് പറഞ്ഞത്.
ആറുമാസം തികയണമെങ്കില്‍ ഡിസംബര്‍ ആവണം. ഇത്രയുംവേഗത്തില്‍ താത്കാലിക ജീവനക്കാരെപ്പോലും പിരിച്ചുവിടാറില്ലെന്ന് നഴ്‌സിങ് അസിസ്റ്റന്റുമാരായ സോമസുന്ദരനും സോജയും പറയുന്നു. ആര്‍എസ്ബിവൈയിലോ മറ്റ് ഒഴിവുകളിലേക്കോ നിയമിക്കുന്നതിനെ ചില ഹെഡ് നഴ്‌സുമാര്‍ അനുകൂലിച്ചിരുന്നു. ഒക്ടോബറില്‍ 110 പേരെയാണ് നിയമിച്ചത്. 16 മുതല്‍ നിരാഹാരസമരം തൊഴിലെടുത്ത് മുന്നോട്ടുപോകാന്‍ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് ഇവര്‍ ഒപ്പിട്ട് നിവേദനം നല്‍കി. ഇല്ലാത്തപക്ഷം 16 മുതല്‍ ആശുപത്രിപടിക്കല്‍ നിരാഹാരമിരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന് നിവേദനത്തില്‍ പറയുന്നു. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുപോയി നേരിട്ടുകാണാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post