തിരുവനന്തപുരം: ബൈക്ക് യാത്രികന്റെ മൂന്നരലക്ഷം രൂപ കവര്‍ന്നയാള്‍ തമ്പാനൂരില്‍ വെച്ച് പിടിയിലായി. പൂന്തുറ മാണിക്കവിളാകം ആശാ മന്‍സിലില്‍ സല്മാന് ആണ് പിടിയിലായത്. മലപ്പുറം കുറ്റിപ്പുറത്ത് വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തമ്പാനൂര്‍ ബസ്സില്‍ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. കെഎസ് ആര്‍ടിസി ബസ് ടെര്‍മിനലില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചു.
2018 ലായിരുന്നു സംഭവം. കുറ്റിപ്പുറത്തെ പച്ചക്കറി മൊത്തവ്യാപാരിയായ ശിഹാബുദീന്റെ പണമാണ് ഇയാള്‍ കവര്‍ന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശിഹാബുദീനോട് ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം സല്മാന് ബാഗിലുണ്ടായിരുന്ന പണം അപഹരിക്കുകയായിരുന്നു.
Discussion about this post