കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ നടി അമല പോളിന് ആശ്വാസം. താരത്തിനെതിരായ നികുതി വെട്ടിപ്പ് കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പക്ഷം.
സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് നല്കി. അതേസമയം രജിസ്ട്രേഷന് തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്. പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകക്ക് താമസിച്ചുവെന്ന വ്യാജരേഖകള്‍ ഉപയോഗിച്ചാണ് അമലാ പോള്‍ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വന്ന റിപ്പോര്‍ട്ടുകള്‍.
അമല ബംഗളൂരുവില്‍ നിന്നാണ് കാര്‍ വാങ്ങിയത്. അവിടെ നിന്ന് താല്‍ക്കാലിക രജിസ്ട്രേഷനെടുത്ത ശേഷം പുതുച്ചേരിയില്‍ സ്ഥിര രജിസ്ട്രേഷന് നടത്തുകയായിരുന്നു. കേരളത്തിന് പുറത്താണ് എല്ലാ ഇടപാടുകളും നടത്തിയത് എന്നതിനാല്‍ കേരളത്തില്‍ കേസെടുക്കാനാവില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
Discussion about this post