തിരുവനന്തപുരം: മംഗലാപുരത്തിന് സമീപം കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഇന്നും പുനഃസ്ഥാപിക്കാനായില്ല.പാത നവീകരണ ജോലി നടക്കുന്നതിനാല്‍ ഓഗസ്റ്റ് 31 വരെയുള്ള 17 ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. ഇതിനു പുറമെ കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം-മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, എറണാകുളം-അജ്മീര്‍, മുംബൈ ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് എന്നീ സര്‍വീസുകള്‍ റെയില്‍വേ പാലക്കാട് വഴി തിരിച്ച് വിട്ടു. ഞായറാഴ്ച പുറപ്പെട്ട ഡെറാഡൂണ്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (22660), ഗാന്ധിധാം-തിരുനെല്‍വേലി (19424 ), ഓഖ-എറണാകുളം ദ്വൈവാര എക്സ്പ്രസ് (16337), ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് (12201), എറണാകുളം-പുണെ എക്സ്പ്രസ് (11098), എറണാകുളം-അജ്മീര്‍ സ്പെഷല്‍ പാസഞ്ചര്‍ (02797), നാഗര്‍കോവില്‍-ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് (16336), നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ് (12618), ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), ശ്രീ ഗംഗാനഗര്‍-കൊച്ചുവേളി പ്രതിവാര ട്രെയിന്‍ (16311), ഇന്ന് പുറപ്പെടേണ്ട ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് (12617) എന്നിവയാണ് വഴിതിരിച്ചുവിട്ട മറ്റ് ട്രെയിനുകള്‍.
ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്,
തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22655), തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22633), എറണാകുളം-ഓഖ ദ്വൈവാര എക്സ്പ്രസ് (16338),എറണാകുളം-ലോകമാന്യതിലക് തുരന്തോ ദ്വൈവാര എക്സ്പ്രസ് (12224), പുണെ-എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22150). അതേസമയം പാളത്തില്‍ വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ് എന്നാണ് റെയില്‍വേ വ്യക്തമാക്കിയത്. കൊങ്കണ്‍ പാതയില്‍ പാടി-കുലക്ഷേത്ര പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.