തിരുവനന്തപുരം: മെച്ചപ്പെട്ട സാങ്കേതിക വിദ്യയോടെ ഷീ ടാക്സികള്‍ പുനരുജ്ജീവിപ്പിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി കെകെ ശൈലജ. 2021ഓടെ കോഴിക്കോട് വിമണ്‍ ട്രേഡ് സെന്റര്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സികള്‍ നിരത്തുകള്‍ കീഴടക്കിയതോടെ 2013ല്‍ അവതരിപ്പിച്ച ഷീ ടാക്സികള്‍ പൂര്‍ണമായി പിന്‍വാങ്ങി. എന്നാല്‍ ഷീ ടാക്സികളെ പുത്തനാക്കി രംഗത്തിറക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഷീ ടാക്സി ബുക്കിങ്ങിനായി ആപ്പ് പുറത്തിറക്കും. ഐടി കമ്പനികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പൂര്‍ണ സുരക്ഷ ഉറപ്പാക്കാനായി കേന്ദ്രീകൃത കണ്ട്രോള് റൂം സജ്ജമാക്കും. ഈ വര്‍ഷം അവസാനത്തോടെ ഷീ ടാക്സികള്‍ വീണ്ടും നിരത്തിലിറങ്ങും.
സത്രീ സംരംഭകര്‍ക്ക് സാങ്കേതിക സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹികക്ഷേമവകുപ്പ് വുമണ്‍ ട്രേഡ് സെന്റര്‍ സ്ഥാപിക്കുന്നത്. ബിസിനസ് സെന്റര്‍, മീറ്റിംഗ് റൂം എന്നീ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. കോഴിക്കോട്ടെ ജെന്റര്‍ പാര്‍ക്ക് ക്യാംപസിലാകും ട്രേഡ് സെന്റര്‍ സ്ഥാപിക്കുക.
Discussion about this post