മംഗലാപുരം: മംഗലാപുരത്തിന് സമീപം കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇന്നും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം-മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, എറണാകുളം-അജ്മീര്‍, മുംബൈ ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് എന്നീ സര്‍വീസുകള്‍ റെയില്‍വേ പാലക്കാട് വഴി തിരിച്ച് വിട്ടു.
പാളത്തില്‍ വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ് എന്നാണ് പാലക്കാട് ഡിവിഷന് അധികൃതര്‍ വ്യക്തമാക്കിയത്. കൊങ്കണ്‍ പാതയില്‍ പാടി-കുലക്ഷേത്ര പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
Discussion about this post