കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.
ശങ്കര്‍ദാസിന്റെ പ്രവൃത്തി ദേവസ്വം ബോര്‍ഡിന്റെ സത്യപ്രതിജ്ഞാ ലംഘനമാണെന്നും. ഹിന്ദു റിലീജ്യസ് ആക്ട് 31ാം വകുപ്പിന്റെയും ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് അടക്കമുള്ളവരും ശങ്കര്‍ദാസിനെതിരെ സമാന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്ന സമയത്തായിരുന്നു മേല്‍ശാന്തിക്കൊപ്പം കെപി ശങ്കരദാസ് 18-ാം പടി കയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവം വിവാദമായിരുന്നു. എന്നാല്‍ താന്‍ ആചാരലംഘനം നടത്തിയില്ലെന്നും ചടങ്ങുകളുടെ ഭാഗമായി ക്ഷണപ്രകാരമാണ് പതിനെട്ടാം പടി കയറിയതെന്നും ശങ്കരദാസ് പ്രതികരിച്ചിരുന്നു.
ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ശങ്കരദാസിന്റെ വീഡിയോയും പുറത്തുവന്നത്.
കൂടാതെ ശബരിമല വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയ നടപടി സഞ്ചാരസ്വാതന്ത്ര്യത്തിന് ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയും കോടതി ഇന്ന് പരിഗണനയിലുണ്ട്. കഴിഞ്ഞദിവസവും സമാനമായ ഹര്‍ജി പരിഗണിച്ചിരുന്നു. എന്നാല്‍ അത് പോലീസിന്റെ സ്വാഭാവിക നടപടിയാണെന്നും പാസ് ഏര്‍പ്പെടുത്തുന്നത് സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ലംഘനം അല്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ശബരിമല അക്രമവുമായി ബന്ധപ്പെട്ട് ജയിലിലുള്ളവരുടെ ജാമ്യ ഹര്‍ജികളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Discussion about this post