തിരുവനന്തപുരം: ഓണത്തിന് അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ തുടങ്ങിയവകളുടെ ഓണച്ചന്തകള്‍ വഴി കുറഞ്ഞ നിരക്കില്‍ പലവ്യഞ്ജനങ്ങളും പച്ചക്കറികളും ലഭിക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഇത്തവണ കൃഷി വകുപ്പിന്റെയും ഹോര്‍ട്ടികോര്‍പ്പിന്റെയും നേതൃത്വത്തില്‍ 2000 ഓണച്ചന്തകകള് ആരംഭിക്കാനാണ് തീരുമാനം. 200 ത്രിവേണി മാര്‍ക്കറ്റും 3300 സഹകരണ സംഘവും ഉള്‍പ്പടെ 3500 വിപണികളാണ് പ്രവര്‍ത്തിക്കുക. 14 ജില്ലാകേന്ദ്രങ്ങളിലും സപ്ലൈകോയുടെ ഓണ ചന്തകള്‍ ഉണ്ടാകം. ഓണ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 29ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. സെപ്തംബര്‍ ഒന്നു മുതലാണ് മേളകള്‍ തുടങ്ങുന്നത്.
സപ്ലൈകോ ഓണച്ചന്തകളില്‍ ഹാന്‍ടെക്സ്, ഹാന്‍വീവ്, മത്സ്യഫെഡ്, മീറ്റ്പ്രൊഡക്ട് ഓഫ് ഇന്ത്യ, കയര്‍ഫെഡ്, വനശ്രീ, വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍, വനിതാ വികസന കോര്പറേഷന് സ്റ്റാളുകളും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്ക് 10 ശതമാനം കൂടുതല്‍ വില നല്കി പച്ചക്കറികള്‍ ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് 10 മുതല്‍ 20 ശതമാനംവരെ കുറഞ്ഞ നിരക്കിലാകും വില്‍പ്പന നടത്തുന്നത്.
Discussion about this post