തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. കുറ്റപത്രം സമര്‍പ്പിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് വിചാരണ ഇന്ന് ആരംഭിക്കുന്നത്. 2009ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്.
കേസിലെ പ്രതികള്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരം മാറ്റി വെയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ വര്‍ഷങ്ങളോളം നീണ്ടുപോയത്. എന്നാല്‍ ഹര്‍ജികള്‍ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയും നിരസിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്.
ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ കണ്ടെത്തിയത്. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. കേസില്‍ ന്യായമായ വിധിക്കായി പ്രതീക്ഷയോടെ കാതോര്‍ത്ത് ഇരിക്കുകയാണ് സമൂഹം.
Discussion about this post