തിരുവനന്തപുരം: മംഗലാപുരത്തിന് സമീപം കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇന്നും ചില ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്, എറണാകുളം-മഡ്ഗാവ് എക്സ്പ്രസ്, കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ്,തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളും മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ചില ട്രെയിനുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്.
അതേസമയം യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയില്‍വേ ഇന്ന് രണ്ട് സ്പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചു. എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസ്, കൊച്ചുവേളി-പോര്‍ബന്തര്‍ എക്സ്പ്രസ് എന്നിവയാണ് പാസഞ്ചര്‍ ട്രെയിനുകളായി ഓടിക്കുക.
രാത്രി 8.25നാണ് എറണാകുളം-അജ്മീര്‍ ട്രെയിന്‍ എറണാകുളത്തുനിന്ന് പുറപ്പെടുക. കൊച്ചുവേളി-പോര്‍ബന്തര്‍ പാസഞ്ചര്‍ സ്പെഷ്യല്‍ സര്‍വീസ് ഇന്ന് രാവിലെ 11 മണിക്ക് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. പാളത്തില്‍ വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ് എന്നാണ് പാലക്കാട് ഡിവിഷന് അധികൃതര്‍ വ്യക്തമാക്കിയത്. കൊങ്കണ്‍ പാതയില്‍ പാടി-കുലക്ഷേത്ര പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
Discussion about this post