കൊച്ചി: പ്രളയ ദുരിത ബാധിതർക്കായി നിർമ്മിച്ച 550ഓളം വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി എറണാകുളത്ത് നിർവ്വഹിച്ചു. പ്രളയദുരിത ബാധിതർക്കായി എറണാകുളം വടക്കേക്കര പഞ്ചായത്തിൽ ലൈഫ്, റീ ബിൽഡ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച അഞ്ഞൂറ് വീടുകളുടെയും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ നടന്ന ചടങ്ങിൽ ഡിപി വേൾഡ് നിർമ്മിച്ച് നൽകിയ 50 വീടുകളുടെയും താക്കോൽ ദാനമാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത്.
കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നെന്നും പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളം ലോകത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സ്ഥലങ്ങൾ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തും. പ്രളയ ദുരന്തത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്കും, ചെറുകിട വ്യവസായികൾക്കും സഹായം നൽകുമെന്നും മുഖ്യമന്ത്രി താക്കോൽദാനം നിർവ്വഹിച്ചുകൊണ്ട് എറണാകുളത്ത് പറഞ്ഞു.
Discussion about this post