തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നവംബറില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും. നവംബറില്‍ മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടൊപ്പം ഈ അഞ്ച് സീറ്റുകളിലും കൂടി ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
നിലവില്‍ ആറ് നിയോജക മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത്. പാലാ, മഞ്ചേശ്വരം, എറണാകുളം, അടൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളാണ് ഒഴിഞ്ഞു കിടക്കുന്നത്. അതില്‍ സിറ്റിംഗ് എംഎല്‍എമാരായിരുന്ന കെഎം മാണി മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന പാലാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. ബാക്കി വരുന്ന അഞ്ച് നിയോജക മണ്ഡലളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്താനുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ എംഎല്‍എമാര്‍ മത്സരിച്ച് ജയിച്ച് എംപിയായതിനെ തുടര്‍ന്നാണ് എറണാകുളം, അടൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലം ഒഴിഞ്ഞു കിടക്കുന്നത്. സിറ്റിംഗ് എംഎല്‍എയായിരുന്ന അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത്.
2018 ഒക്ടോബറില്‍ അബ്ദുള്‍ റസാഖ് മരണപ്പെട്ടെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അബ്ദുള്‍ റസാഖിനെതിരെ എതിര്‍സ്ഥാനാര്‍ത്ഥിയായ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നല്കിയ കേസ് നിലനിന്നതിനാല്‍ മഞ്ചേശ്വരത്ത് ഇത്രയും കാലം ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. കെ സുരേന്ദ്രന് നല്കിയ കേസ് ഈ വര്‍ഷം ജൂലൈയിലാണ് പിന്‍വലിച്ചത്. കേസ് പിന്‍വലിച്ചതോടെ എറണാകുളം, അടൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടക്കും.
Discussion about this post