തിരുവനന്തപുരം: മാലിന്യവും പായലും നിറഞ്ഞ് മലിനമായ വെള്ളായണി കായലിന്റെ നവീകരണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. പദ്ധതിയുടെ ഗുഡ്വില് അംബാസിഡറായി നടി മംമ്ത മോഹന്‍ദാസിനെ പ്രഖ്യാപിച്ചു. പദ്ധതിക്ക് കൂടുതല്‍ പ്രചാരണം നല്‍കാനും ജീവിതത്തില്‍ കടന്നുവന്ന വെല്ലുവിളികളെ എല്ലാം ചിരിച്ചുകൊണ്ട് എതിരിട്ട് വിജയിച്ച വ്യക്തി എന്നത് കൊണ്ടുമാണ് മംമ്തയെ ഗുഡ്വില് അംബാസിഡറായി പ്രഖ്യാപിച്ചത്.
മൂന്നുമാസത്തോളം നീണ്ടുനിന്ന ഒന്നാംഘട്ട ശുചീകരണത്തിന് ഒടുവിലാണ് പദ്ധതി അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. സ്വസ്തി ഫൗണ്ടേഷന് എന്ന കൂട്ടായ്മയാണ് ഇതിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. തകര്‍ന്ന കായലിനെ പുനരുജ്ജീവിപ്പിക്കാനാണ് കൂട്ടായ്മയുടെ ശ്രമം.
അതേസമയം റിവൈവ് വെളളായണി പദ്ധതിക്കായി കിഫ്ബിയില്‍ നിന്ന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി കടകംപളളി സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര, ജലസേചന വകുപ്പുകള്‍ സ്വസ്തി ഫൗണ്ടേഷനുമായി സഹകരിച്ചാണ് റിവൈവ് വെള്ളായണി എന്ന പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post