അടിമാലി: ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയേയും കുഞ്ഞിനെയും കൂട്ടി കൊടൈക്കനാലില്‍ ടൂര്‍ പോകണമെന്ന് വാശി പിടിച്ച് ഭര്‍ത്താവ്. അടിമാലിയിലാണ് വിചിത്ര സംഭവം നടന്നത്. ഭാര്യ പ്രസവിച്ചതിന്റെ സന്തോഷത്തിന് അടുത്തുള്ള ബാറില്‍ പോയി കൂട്ടുകാരനോടൊപ്പം മദ്യപിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു യുവാവ്. ആശുപത്രിയില്‍ വന്‍ ആഹ്ലാദ പ്രകടനമാണ് നടത്തിയത്.
മൂന്നാര്‍ ചെണ്ടുവര സ്വദേശി നവീന്‍ തോമസ്, ഇയാളുടെ സുഹൃത്ത് മൂന്നാര്‍ ന്യൂ കോളനിയില്‍ താമസിക്കുന്ന സെല്‍വം എന്നിവരാണ് ആശുപത്രിയില്‍ ആഹ്ലാദത്തിന്റെ പേര് പറഞ്ഞ് ബഹളമുണ്ടാക്കിയത്. തന്റെ ഭാര്യയേയും കുഞ്ഞിനെയും കൂട്ടി കൊടൈക്കനാലില്‍ പോകണമെന്ന യുവാവിന്റെ ആവശ്യം ആദ്യം കേട്ടപ്പോള്‍ തമാശയാണെന്നാണ് ഡോക്ടര്‍മാര്‍ വിചാരിച്ചത്.
എന്നാല്‍ പുരുഷന്മാര്ക്ക് പ്രവേശനമില്ലാത്ത ലേബര്‍ റൂമില്‍ മദ്യലഹരിയില്‍ കയറുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇവരെ അടിമാലി കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post