കൊല്ലം: കൊല്ലം കുരീപ്പുഴ ഫാമിന്റെ പ്രവര്‍ത്തം പുനരാരംഭിച്ചു. പക്ഷിപനിയെ തുടര്‍ന്നായിരുന്നു ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കൂടുതല്‍ മുട്ടയും മാംസവും നല്കുന്ന അമേരിക്കന്‍ ടര്‍ക്കി കോഴികളെ വളര്‍ത്തി അടുത്ത മാസം മുതല്‍ വില്പന നടത്താനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.
പക്ഷിപനി പടരാന്‍ തുടങ്ങിയതോടെ മുന്ന് വര്‍ഷം മുന്‍പ് ഫാമില്‍ ഉണ്ടായിരുന്ന മുഴുന്‍ ടര്‍ക്കി കോഴികളെയും കൊന്നതിന് ശേഷം ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. അണുനശീകരണം ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം ഒരുവര്‍ഷം മുന്‍പാണ് പ്രവര്‍ത്തനം തുടങ്ങിയത്.
അമേരിക്കയില്‍ നിന്നുള്ള ബെല്‍ സ്വില്ലെ വിഭാഗത്തില്‍പ്പെട്ട ടര്‍ക്കി കോഴികളെയാണ് മുട്ടക്കും മാംസത്തിനും വേണ്ടി വളര്‍ത്തുന്നത്. അമേരിക്കന്‍ ടര്‍ക്കി കോഴികളെ അഞ്ച് മാസം പ്രായമാകുമ്പോള്‍ തന്നെ ഇറച്ചിയുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാം. ബെല്‍ സ്വില്ലെ ടര്‍ക്കി കോഴികളുടെ പരമാവതി വളര്‍ച്ച കിലോവരെയാണ്. തമിഴ്നാടില്‍നിന്നും മുട്ടകള്‍ എത്തിച്ചാണ് കുഞ്ഞുങ്ങളെ വിരിയിച്ചത്.