പയ്യന്നൂര്‍: നക്ഷത്ര ആമയുമായി യുവതി ഉള്‍പ്പെടെ നാലു പേര്‍ പോലീസ് പിടിയില്‍. വിദേശ വിപണയില്‍ 15 ലക്ഷം രൂപയെങ്കിലും വില വരുന്ന 15 നക്ഷത്രങ്ങളുള്ള ആമയാണ് സംഘത്തില്‍ നിന്നും കണ്ടെടുത്തത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. എസ്ഐ ശ്രീജിത്തുകൊടേരിയും സംഘവും രാമന്തളി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
ഗുജറാത്ത് അംഗലേശ്വറില്‍ താമസിക്കുന്നതും ആലപ്പുഴ സ്വദേശിയുമായ ബെക്സി ബിനോയ്, രാമന്തളി കണ്ണങ്ങാട്ടിന് സമീപം പോത്തണ്ടി ഹൗസില്‍ മുഹമ്മദ് മുജീബ്, പുതിയങ്ങാടി ബീച്ച് റോഡില്‍ വലിയ വളപ്പില്‍ ഹൗസില്‍ വിവി സാദിഖ്, പുതിയങ്ങാടി ഇരുമ്ബന്‍ ഹൗസില്‍ ഇ. ഷിബുലി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പയ്യന്നൂര്‍ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്ര പരിസരത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ആയിരുന്നു ഇവര്‍. ഇവരുടെ ബാഗില്‍ നിന്നാണ് നക്ഷത്ര ആമയെ കണ്ടെത്തിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കേസ് വനം വകുപ്പിനു കൈമാറി.
Discussion about this post