തൃശ്ശൂര്‍:മഹാത്മ അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്കാരം ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ദ്രാവിഡ കലാ സാംസ്കാരികവേദിയുടെ പുരസ്കാരം.
10,001 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. 28നു സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളില്‍ വിഡി സതീശന് എംഎല്‍എ പുരസ്കാരം രമ്യാഹരിദാസിന് നല്‍കും. ഡോ. അംബേദ്ക്കര്‍ അക്ഷര പുരസ്കാരവും അന്നേദിവസം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
2019ല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്ത്ഥികള്ക്കുളളതാണ് പുരസ്കാരം. ഭാരവാഹികളായ കെ സി സുബ്രഹ്മണ്യന്, വികെ. ദാസന്, എപി കൃഷ്ണന്, പിടി രവീന്ദ്രന്, ശിവകുമാര്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post