തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പുനപരിശോധന ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സുപ്രീം കോടതി പറയുന്നതെന്തോ അതാണ് സര്‍ക്കരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 22ന് തുറന്ന കോടതി വാദം കേള്‍ക്കുന്നത് വരെ ഈ വിഷയത്തില്‍
കൂട്ടായിട്ടുള്ള ആലോചനകള്‍ നടത്തേണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post