സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്ക് വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്ക് നാല് ഇരട്ടിയായി വര്‍ധിച്ചു. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് വിമാനയാത്രാക്കൂലി കുത്തനെ ഉയര്‍ത്തിയത്. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ഈ സീസണില്‍ യാത്ര ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 70000 രൂപ വിമാന കൂലി നല്‍കണം. തിരക്ക് കൂടിയതാണ് വിമാന യാത്രാ നിരക്ക് കൂട്ടാനും കാരണമെന്നാണ് സൂചന.

ശരാശരി 18000 രൂപ ഉണ്ടായിരുന്നിടത്താണ് ഈ നിരക്ക് യുഎഇയിലേക്ക് 22000 മുതല്‍ 30000 വരെയാണ് നിരക്ക്. ആറായിരമായിരുന്നു ഇത്. അവധി കഴിഞ്ഞ് തിരിച്ച് പോവുന്നവര്‍ ഇതോടെ ദുരിതത്തിലായി.

അടുത്ത മാസം വരെ വിമാന ടിക്കറ്റ് നിരക്ക് ഈ രീതിയില്‍ തുടരുമെന്നാണ് സൂചന. യാത്രാ തിരക്കും , ഇന്ധന നിരക്ക് ഉയര്‍ന്നതുമാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നിരക്ക് ഏകീകരിക്കാനുള്ള നിയന്ത്രണ സംവിധാനം ഇല്ലാത്തതാണ് വിമാനക്കമ്പനികള്‍ ഇഷ്ടാനുസരണം യാത്രാകൂലി കൂട്ടാന്‍ കാരണമെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version