കണ്ണൂര്‍: ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പരിയാര്‍ പിലാത്തറ റോഡരികിലാണ് സംഭവം. വിളയാങ്കോട്ടെ രാജേഷ് നമ്പ്യാറാണ് മൂര്‍ഖന്റെ കടിയേല്ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
താക്കോല്‍ ഇടാന്‍ ശ്രമിക്കുമ്പോഴാണ് സീറ്റ് കവറിനുളളില്‍ നിന്ന് മൂര്‍ഖന്‍ ഫണം വിടര്‍ത്തിയത്. സംഭവം കണ്ട് ആദ്യം ഞെട്ടിയ രാജേഷ് ഉടന്‍ തന്നെ ബൈക്കില്‍ നിന്നും ഇറങ്ങി. അതിനാല്‍ പാമ്പിന്റെ കടിയേല്ക്കാതെ രക്ഷപ്പെട്ടു.
എത്ര ശ്രമിച്ചിട്ടും പാമ്പ് ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ നിന്നും ഇറങ്ങാതെ വന്നതോടെ വനംവകുപ്പിന്റെ പാമ്പുപിടിത്ത വിദഗ്ധനായ ഏഴിലോട് അറത്തിപ്പറമ്പിലെ പവിത്രനെ വിളിച്ചുവരുത്തി. സംഭവസ്ഥലത്തെത്തിയ പവിത്രന്‍ പാമ്പിനെ പിടികൂടി.
Discussion about this post