വയനാട്: വയനാട് പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തി. എംപി രാഹുല്‍ രണ്ട് ദിവസം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. നേരത്തെയും കവളപ്പാറ ഉള്‍പ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രളയബാധിതര്‍ക്ക് അരി ഉള്‍പ്പടെയുള്ള ആവശ്യ വസ്തുക്കളും രാഹുല്‍ വിതരണം ചെയ്തിരുന്നു.
പ്രളയം നാശം വിതച്ച പ്രദേശങ്ങളില്‍ അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനായി കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാഹുല്‍ കത്തയക്കുകയും ചെയ്തിരുന്നു.
ഈ മഴക്കെടുതില്‍ ഏറ്റവും നാശം വിതച്ച പ്രദേശങ്ങളാണ് മലപ്പുറം കവളപ്പാറയും, വയനാട് പുത്തുമലയും. അപ്രതീക്ഷിതമായി ഉണ്ടായ മണ്ണിടിച്ചിലിലും, ഉരുള്‍പൊട്ടലിലും നിരവധി ജീവനുകളാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ഇവിടങ്ങളിലെ ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ദുരന്തബാധിത മേഖലകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
Discussion about this post