ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം, ചോറൂണ് എന്നീ ചടങ്ങുകളിലൂടെ ലഭിച്ചത് ഒന്നരക്കോടിയോളം രൂപയുടെ വരുമാനം. കഴിഞ്ഞ ഒരുവര്‍ഷം ചോറൂണ് ചടങ്ങിനായി എത്തിയത് 1,13,697 കുരുന്നുകളാണ്. ഇതിലൂടെ 1.02 കോടി രൂപയാണ് ദേവസ്വത്തിന് ലഭിച്ചത്.
6,926 വിവാഹങ്ങളാണ് ഗുരുവായൂര്‍ കല്യാണമണ്ഡപത്തില്‍ വെച്ച് നടന്നത്. വിവാഹങ്ങളില്‍ നിന്ന് 33.13 ലക്ഷം രൂപയാണ് ദേവസ്വത്തിന്റെ വരുമാനം. കൂടുതല്‍ വിവാഹങ്ങള്‍ നടന്നത് മകരത്തിലാണ്. 1085 വിവാഹങ്ങളാണ് ഈ മാസം നടന്നത്. ഏറ്റവും കുറവ് കര്‍ക്കടകത്തിലാണ് (63). 1194 ചിങ്ങം ഒന്നു മുതല്‍ കര്‍ക്കടകം 31 വരെയുള്ള (2018 ഓഗസ്റ്റ് 17 മുതല്‍ 2019 ഓഗസ്റ്റ് 16 വരെ) കണക്കുകളാണിത്.
വിവാഹത്തിന് 500 രൂപയും ഫോട്ടോഗ്രഫിക്ക് 500 രൂപയുമാണ് ഇവിടുത്തെ ഫീസ്. ഏറ്റവും കൂടുതല്‍ ചോറൂണ് നടന്നത് മേടത്തിലാണ്. ഈ മാസം 12,086 ചോറൂണ് നടന്നതായാണ് കണക്ക്. കുറവ് കര്‍ക്കടകത്തില്‍-5729. 100 രൂപയാണ് നിരക്ക്.
Discussion about this post