വയനാട്: വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. അണക്കെട്ടിന്റെ താഴ്വാരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡാമില്‍ നിന്നും സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി വിടുക. സ്പില്‍വേ ഷട്ടര്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്.
മഴ കനത്തതോടെ നേരത്തെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നിരുന്നു. 8.5 ക്യുമെക്സ് അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം എന്ന നിലയിലാണ് ഷട്ടറുകള്‍ തുറന്നിരുന്നത്. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. കഴിഞ്ഞ വര്‍ഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്.
Discussion about this post