ദുബായ്: വണ്ടിച്ചെക്ക് കേസില്‍ എംഎ യൂസഫലിയുടെ ഇടപെടലില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് അജ്മാന്‍ ജയിലില്‍ നിന്ന് മോചനം. ജാമ്യത്തുക പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫി കെട്ടിവെയ്ക്കുകയാണ് ചെയ്തത്.
പത്തൊന്‍പതര കോടിയോളം രൂപയാണ് ജാമ്യത്തുകയായി കെട്ടിവച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കി വൈകീട്ടോടെ തുഷാര്‍ പുറത്തിറങ്ങും. വെള്ളി, ശനി ദിവസങ്ങളില്‍ യുഎഇ യിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.
ഇതിനായി യൂസഫലിയുടെ പ്രതിനിധികള്‍ അജ്മാനില്‍ തങ്ങുകയായിരുന്നു. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷം മുമ്പാണ് അജ്മാനിലുള്ള തൃശ്ശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ലയ്ക്ക് പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ (ഇരുപത് കോടി രൂപയോളം) ചെക്ക് നല്‍കിയത്.