തിരുവനന്തപുരം: രഹസ്യ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദേശം നല്കി കേരള സര്‍വ്വകലാശാല. ഓഫീസിലെ രഹസ്യങ്ങള്‍ പുറത്തുപോകരുതെന്നും, ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നുമാണ് നിര്‍ദേശം. രജിസ്ട്രാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഓഫീസില്‍ നിന്നും അറിയാന്‍ കഴിയുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക രഹസ്യങ്ങളാണ്. ഓഫീസിലെ
രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും മാധ്യമങ്ങളെ കാണുകയോ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ നല്‍കുകയോ ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളുടെ ബിരുദബിരുദാനന്തര മാര്‍ക്ക് ലിസ്റ്റിലെ പൊരുത്തക്കേടുകള്‍ പുറത്ത് വന്നത് യൂണിവേഴ്സിറ്റി കോളേജിനെയും സര്‍വ്വകലാശാലയെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതാണ് ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്താനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്.
ജോലിയുടെ ഭാഗമായുള്ള രേഖകള്‍ മേലധികാരികളുടെ അനുവാദത്തോടെ മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളൂവെന്നും രഹസ്യവിവരങ്ങള്‍ ചോര്‍ന്നാല്‍ ഫയല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും സെക്ഷന്‍ ഓഫീസര്‍ക്കും ആയിരിക്കും ഉത്തരവാദിത്വമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്കുന്നു. ഓഫീസ് സംബന്ധിച്ച വിവരങ്ങള്‍ എല്ലാം പബ്ലിക് റിലേഷന്‍ ഓഫീസര്‍ മുഖേനെ മാത്രമേ കൈമാറാകൂ എന്നും നിര്‍ദേശമുണ്ട്.
Discussion about this post