കൊച്ചി: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ മരണത്തില്‍ അന്വേഷണം തുടരുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്നും ഡിജിപി വ്യക്തമാക്കി.
സനല്‍കുമാര്‍ കൊലക്കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ തേടി അന്വേഷണ സംഘം തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തുന്നതിനിടെയാണ് തിരുവനന്തപുരത്തെ സ്വന്തം വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎസ്പി ഹരികുമാറിന്റെ മരണം പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കരുതുന്നതായി റൂറല്‍ എസ്പി അശോക് കുമാര്‍ വ്യക്തമാക്കി.
Discussion about this post